ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിനിടെ ഇ.ഡി, ഇ.ഡി എന്ന് കൂവി വിളിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍. ശിവസേന വിമത പക്ഷത്തിലുള്ള യാമിനി യശ്വന്ത് ജാദവ്  സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് പിന്നാലൊണ് എംഎല്‍എമാര്‍ കൂവിവിളിച്ചത്. 

To advertise here,

യാമിനി യശ്വന്ത് യാദവിന്റെ ഭര്‍ത്താവും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ യശ്വന്ത് യാദവ് അഴിമതി ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണുള്ളത്. നികുതി വെട്ടിപ്പ് കേസില്‍ യശ്വന്ത് യാദവിന്റെ അഞ്ച് കോടി രൂപയുടെ ഫ്‌ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ കൂവിവിളിച്ചത്. 

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. യുടെ രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചു. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് ലഭിച്ചത്.