
ന്യൂഡൽഹി: മോദി രാജ്യത്തിന് അപമാനമാണെന്ന് സി.ജെ.പി. തങ്ങളെ വിമാനത്തിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഡൽഹിയിൽ നടക്കുന്നത് പോലീസ് രാജ് ആണെന്നും സി.ജെ.പി. വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ജെ.പി. നേതാക്കൾ.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതറ്റവരെയും പോകുമെന്ന് തെളിയിച്ചതായും, ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരുമെന്നും റാങ്ക വ്യക്തമാക്കി. ജയിൽ മോചിതരായതിന് പിന്നാലെ തുടർ സമരപരിപാടികൾ പ്രഖ്യാപിക്കാൻ വേണ്ടിയാണ് സി.ജെ.പി. വക്താക്കൾ മാധ്യമങ്ങളെ കണ്ടത്.
ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ഗ്യാനേഷ് പ്രവർത്തിക്കുന്നു. രാജ്യത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ സംഭവിച്ചത്. അടിയന്താവസ്ഥാ കാലത്തേപ്പോലും മറികടന്നു- അശുതോഷ് റാങ്ക പറഞ്ഞു. തങ്ങളുടെ പോരാട്ടം തിരഞ്ഞെടുപ്പ് കമ്മിഷനും ഗ്യാനേഷ് കുമാറിനും എതിരെയാണെന്നും റാങ്ക വ്യക്തമാക്കി.
മുത്തശ്ശി മരിച്ച വിവരം അറിയിച്ചപ്പോൾപോലും അഭിജീത് ദിപ്കെയോട് പോലീസ് മോശമായി പെരുമാറി. ക്യാമറയും മൈക്കും ഓണാക്കിവെച്ചു. മാതാപിതാക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചില്ല. മുത്തശ്ശിയുടെ മരണം ഒരു നാടകമാക്കി തീർക്കാൻ ദിപ്കെ ആഗ്രഹിക്കുന്നില്ലെന്നും റാങ്ക കൂട്ടിച്ചേർത്തു. മനുഷ്യത്വരഹിതമായാണ് ഡൽഹി പോലീസ് പ്രവർത്തിച്ചതെന്നും റാങ്ക പറഞ്ഞു.
കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും പ്രതിഷേധക്കാർക്കെതിരായ നടപടിയും കസ്റ്റഡിയിലുള്ളവരോട് പോലീസിന്റെ പെരുമാറ്റവും ആശങ്കപ്പെടുത്തുന്നുവെന്നും സി.ജെ.പി. വക്താക്കൾ അറിയിച്ചു.
ആരാധനാലയങ്ങൾക്കെതിരെയും പോലീസ് തിരിഞ്ഞുവെന്നും കേന്ദ്രം സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സി.ജെ.പി. വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഈ സർക്കാരിന്റെ അവസാനം അടുത്തു. യഥാർത്ഥ ദേശവിരുദ്ധനാണ് ഗ്യാനേഷ് കുമാർ. അദ്ദേഹത്തെ സംരക്ഷിക്കാൻ സർക്കാർ പ്രവർത്തിക്കുകയാണ്- സൗരവ് ദാസ് പറഞ്ഞു. തങ്ങളുടെ ഫോണുകളടക്കം പോലീസ് വാങ്ങിവെച്ചുവെന്നും അവ ഡൽഹി പോലീസ് ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നും സൗരവ് ദാസ് ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും അറസ്റ്റ് ചെയ്യുന്നു. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ആയിരങ്ങളാണ് അറസ്റ്റിലായത്. ഗ്യാനേഷിനെതിരായ പോരാട്ടം കേന്ദ്രത്തിനെതിരായ പോരാട്ടമാക്കി സർക്കാർ മാറ്റിയെന്നും സി.ജെ.പി. വക്താക്കൾ ആരോപിച്ചു.
Content Highlights: CJP spokespersons accuse the Modi government of running an undeclared emergency in the country., Demands the resignation of Chief Election Commissioner Gyanesh Kumar, alleging bias toward BJP., Condemns Delhi Police for heavy-handed tactics, unlawful detentions, and mistreatment of protesters., Warns that the ongoing protests will intensify and marks this as the beginning of the end for the current central government.
Published: 11 Oct 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented