ചണ്ഡീഗഢ്: ബലാത്സംഗ-കൊലപാതക്കേസുകളില്‍ പ്രതിയായ ദേരാ സച്ഛാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് വീണ്ടും പരോളിലിറങ്ങി. 21 ദിവസത്തെ പരോള്‍ കഴിഞ്ഞ് റോത്തക്കിലെ സുനാരിയ ജയിലില്‍ തിരിച്ചെത്തി 29ാം ദിവസമാണ് ഗുര്‍മീത് വീണ്ടും പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസമാണ് ഹരിയാണ സര്‍ക്കാര്‍ ഗുര്‍മീതിന് 50 ദിവസത്തെ പരോള്‍ അനുവദിച്ചത്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഭിക്കുന്ന ഒമ്പതാമത്തെ പരോളാണിത്. ഈ വര്‍ഷത്തെ ആദ്യത്തേതും. എന്നാല്‍ പരോള്‍ നല്‍കിയത് സാധാരണ ജയില്‍ നടപടിക്രമം മാത്രമാണെന്നാണ് ഹരിയാന സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത്. സംസ്ഥാനത്തെ ജയിലുകളില്‍ ഏകദേശം 24,000 തടവുകാരുണ്ടെന്നും അവര്‍ക്കെല്ലാം ഒരേനിയമമാണുള്ളതെന്നും ഹരിയാണ മന്ത്രി രഞ്ജിത് സിങ് ചൗതല മാധ്യമങ്ങളോടു പറഞ്ഞു.
അവസാനമായി 2023 നവംബര്‍ 21-ന് ആയിരുന്നു 21 ദിവസത്തെ പരോളിന് ഇയാള്‍ പുറത്തിറങ്ങിയത്. അതിന് മുമ്പ് ജൂലൈയില്‍ 30 ദിവസത്തെ പരോളും ലഭിച്ചു. 2023-ല്‍ മൂന്നുതവണകളിലായി 91 ദിവസമാണ് ഗുര്‍മീത് ജയിലിനുപുറത്ത് കഴിഞ്ഞത്.
ദേരാ സച്ഛാ മുന്‍ തലവന്‍ ഷാ സത്‌നത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് അതേവര്‍ഷം ജനുവരിയില്‍ 40 ദിവസം ഗുര്‍മീത് പരോളിലിറങ്ങിയത്. പിറന്നാള്‍ ആഘോഷത്തിനിടെ ഇയാള്‍ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ അന്ന് സമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ജനുവരിയിലെ ഈ പരോള്‍ പിന്നീട് വലിയ വിവാദമായി. പരോളിനെക്കുറിച്ച് തനിയ്ക്കറിയില്ലായെന്ന് പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, എല്ലാനടപടിക്രമങ്ങളും പാലിച്ചിട്ടാണെങ്കില്‍ അയാള്‍ക്കതിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. ഹരിയാണയില്‍ അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ 2022-ലും ഗുര്‍മീതിന് മൂന്നുതവണ പരോള്‍ അനുവദിച്ചു. ഒക്ടോബറില്‍ 40 ദിവസം, ജൂണില്‍ ഒരുമാസം, ഫെബ്രുവരിയില്‍ 21 ദിവസം. 2020ലും 2021ലും ഒരോ തവണ വീതം ഗുര്‍മീത് ജയില്‍ മോചിതനായി.
Content Highlights: Dera Sacha Sauda chief- Gurmeet Ram Rahim Singh- get parol
Published: 20 Jan 2024, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented