ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം താറുമാറായി. മൂടല്‍മഞ്ഞ് ദൂരക്കാഴ്ചാപരിധി കുറച്ചതിനാല്‍ 50-ല്‍ അധികം വിമാനങ്ങളാണ് വൈകിയത്. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകളെ ഉള്‍പ്പെടെ മൂടല്‍മഞ്ഞ് ബാധിച്ചു.
ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി 09:30 മുതല്‍ ബുധനാഴ്ച രാവിലെ ഏഴുമണി വരെയുള്ള സമയത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ജയ്പുര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാര്‍ ബുധനാഴ്ചയും പ്രതിഷേധവുമായി എത്തി. ദൂരക്കാഴ്ച ഇല്ലാത്ത സാഹചര്യങ്ങളില്‍ ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവ നടത്താനാകാത്ത വിമാനങ്ങളുടെ സര്‍വീസുകളെ പ്രതികൂലമായ കാലാവസ്ഥ ബാധിക്കുമെന്നും വിമാനക്കമ്പനികളുമായി യാത്രക്കാര്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് മണിക്കൂര്‍ വിമാനം വൈകിയതില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത് നേരത്തേ വിവാദമായിരുന്നു.
Content Highlights: More than 50 flight services delayed in New Delhi as dense fog hits.
Published: 31 Jan 2024, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented