ലഖ്നൗ: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ കണ്ടെയ്നര്‍ ലോറിയില്‍ ബസ് ഇടിച്ച് ഒരാള്‍ മരിച്ചു.

To advertise here,

പത്തുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കനത്ത മൂടല്‍മഞ്ഞ് കാഴ്ച തടസപ്പെടുത്തിയതാണ് അപകട കാരണം. അപകട സമയത്ത് 60 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

അതിനിടെ, ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ അകമ്പടി വാഹനങ്ങളില്‍ ഒരെണ്ണവും ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടു. അഗ്രോഹയില്‍വച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

കനത്ത മൂടല്‍ മഞ്ഞിനിടെ മുന്നില്‍പോയ പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ അകമ്പടിവാഹനം പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. രാജ്യതലസ്ഥാനത്തടക്കം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.