ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിച്ചതോടെ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 23 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളിലെല്ലാം മൂടല്‍മഞ്ഞ് ശക്തമാണ്.
ഡല്‍ഹിയിലെ പാലം നിരീക്ഷണ കേന്ദ്രത്തിനടുത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ സര്‍വേ അനുസരിച്ച് പൂജ്യം മുതല്‍ 50 മീറ്റര്‍ വരെയാണ് ദൃശ്യതയെങ്കില് മൂടല്‍മഞ്ഞിന്റെ സാന്ദ്രത കൂടുതലായിരിക്കും. 51 മുതല്‍ 200 മീറ്ററിന് ഇടയിലാണെങ്കില്‍ കനത്ത മൂടല്‍മഞ്ഞും 201-500 മീറ്ററിനിടയിലാണെങ്കില് മിതമായ മൂടല്‍മഞ്ഞും 501 മുതല്‍ 1000 മീറ്ററിനിടയിലുള്ള ദൃശ്യതയാണെങ്കില് മൂടല്‍മഞ്ഞ് കുറവുമായിരിക്കും.
ഉത്തരേന്ത്യയില്‍ 2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. ശക്തമായ മൂടല്‍മഞ്ഞ് തിങ്കളാഴ്ചവരെ തുടരുമെന്നും അതിനുശേഷം ക്രമേണ കുറയുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
Content Highlights: Trains Delayed In Delhi Due To Dense Fog As Cold Wave Prevails In North India
Published: 12 Jan 2024, 04:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented