ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി പ്രവർത്തകരായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയിൽ ഡൽഹി കോടതി വിധി പറയാൻ മാറ്റി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയിയാണ് ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം വിധി പറയാൻ മാറ്റിവെച്ചത്. ഇന്ന് വൈകുന്നേരത്തോടെ വിധി പുറപ്പെടുവിച്ചേക്കും.

To advertise here,

വിചാരണ തുടങ്ങാതെ ആറ് വർഷത്തോളമായി തടവിൽ കഴിയുന്നത് തങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചു. വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. യു.എ.പി.എ നിയമപ്രകാരമുള്ള കേസുകളിൽ പോലും ജാമ്യത്തിന് മുൻഗണന നൽകണണം എന്ന് സുപ്രീം കോടതി അടുത്തിടെ നിരീക്ഷിച്ചതും ഇരുവരും ചൂണ്ടിക്കാട്ടി. ജനുവരി 5-ന് സുപ്രീം കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ 'ശ്രേണി' പരിഗണിച്ച് എല്ലാവരെയും ഒരുപോലെ കാണാനാവില്ലെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ മെയ് 18ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ജാമ്യം നിഷേധിച്ച ഉത്തരവിനെ വിമർശിച്ചിരുന്നു.

തന്റെ ഹർജിയിൽ, സുപ്രീം കോടതി വിധി വന്ന് ആറ് മാസത്തിന് ശേഷവും കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും, വിചാരണ കൂടാതെ ഏകദേശം ആറ് വർഷമായി താൻ കസ്റ്റഡിയിൽ കഴിയുകയാണെന്നും ഷർജീൽ ഇമാം പറഞ്ഞു.