ന്യൂഡൽഹി: സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തി ഡൽഹി മെട്രോ പ്രസിദ്ധീകരിച്ച സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായ പരസ്യമാണിത്. ഓറഞ്ച് കൈയിൽ പിടിക്കുന്ന പെൺകുട്ടിയുടെ എഐ ജനറേറ്റഡ് ചിത്രത്തോടൊപ്പം
'നിങ്ങളുടെ ഓറഞ്ച് പരിശോധിക്കുക, മാസത്തിൽ ഒരിക്കലെങ്കിലും നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ' എന്ന പരസ്യവാചകവുമുണ്ട്.

To advertise here,

യുവികാന്‍ എന്ന എന്‍.ജി.ഒയാണ് ക്യാംപെയിനിന് പിന്നിലുള്ളത്. പരസ്യം പ്രസിദ്ധികരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എക്‌സില്‍ നിരവധി പേര്‍ ഇതിനോട് പ്രതികരിച്ചു.

ഡല്‍ഹി മെട്രോ യാത്രക്കാർ പരസ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചു. പലരും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പങ്കുവെച്ചു. ഇത്തരം മോശം ഉപമയില്‍ സ്തനാര്‍ബുദ ക്യാംപയിന്‍ നടത്താന്‍ എങ്ങനെ തോന്നിയെന്ന് പലരും ആരാഞ്ഞു. നാണക്കേടുണ്ടാക്കുന്നതും സ്ത്രീകള്‍ക്ക് അപമാനമാണെന്നും വേറൊരാള്‍ പ്രതികരിച്ചു. ഡല്‍ഹി മെട്രോ ഇക്കാര്യത്തിൽ ഇതുവരെ മറുപടി നല്‍കിയിട്ടില്ല