
ന്യൂഡല്‍ഹി: ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ' കര്‍ഷക മാര്‍ച്ച് പുരോഗമിക്കുന്നു. അതിര്‍ത്തികളെല്ലാം പോലീസ് അടച്ചെങ്കിലും ബാരിക്കേഡുകള്‍ ഭേദിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. നേരത്തേ ഇവിടെ നിന്ന് കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കര്‍ഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തിയാണ് പുതിയ പ്രക്ഷോഭം.
Content Highlights: 'Delhi Chalo' farmers march live updates.
Published: 13 Feb 2024, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented