മുംബൈ: ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഡല്‍ഹി കത്തുകയും ജനങ്ങള്‍ അവരുടെ ദ്വേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയാണെന്ന് ശിവസേന ചോദിച്ചു. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന അമിത് ഷായുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്തത്.
39 പേര്‍ക്ക് ജീവന് നഷ്ടമാകുകയും പൊതുസ്വത്തിന് വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോള്‍ അമിത് ഷാ എന്താണ് ചെയ്യുന്നതെന്ന് ശിവസേന ചോദിച്ചു. കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നേനെ എന്നും സേന പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, എം.പിമാരായ പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനുള്ള ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റമെന്നും ശിവസേന പറഞ്ഞു.
Content Highlights: Delhi burning, Amit Shah missing: Shiv Sena hits out at Centre over violence in Delhi
Published: 28 Feb 2020, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented