ന്യൂഡൽഹി: പരിഭ്രാന്തി പരത്തി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗേജിൽ മനുഷ്യന്റെ അസ്ഥികൂടം. പതിവ് ബാഗേജ് പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒരു ബാഗിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

To advertise here,

പിന്നാലെ വിമാനത്താവള സുരക്ഷാ ഏജൻസികളും ഡൽഹി പോലീസും ലഗേജിന്റെ വിശദമായ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഇത് അക്കാദമിക്, പരിശീലന ആവശ്യങ്ങൾക്കായി മെഡിക്കൽ വിദ്യാർഥികൾ സാധാരണയായി ഉപയോഗിക്കുന്ന ഡെമോൺസ്‌ട്രേഷൻ മോഡലാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ടെർമിനലിലുണ്ടായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥിയുടെ ബാഗേജിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയതെന്നും അവർ അറിയിച്ചു. എന്നിരുന്നാലും, സംശയ നിവാരണത്തിനായി അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.