ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ പട്രോളിങ്ങിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ സി.ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിങ്ങാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റിട്ടുണ്ട്.
സി.ആര്.പി.എഫ്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘത്തിനുനേരെ വൈകീട്ട് മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്. സുരക്ഷാസേന ഉടന്‍ തിരിച്ചടിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കുവേണ്ടി പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Content Highlights: CRPF inspector killed in terrorist attack in Jammu and Kashmir's Udhampur
Published: 19 Aug 2024, 06:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented