ന്യൂഡല്‍ഹി: ഡൽഹിയിൽ പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ കോവിഡ്-19 രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായി റിപ്പോർട്ട്. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയത്.
രോഗം വഷളായതിനെത്തുടർന്ന് വെന്റുലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു.
ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 8ന് വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങള്‍ തന്നെ പ്ലാസ്മ തെറാപ്പി ചെയ്യാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിച്ചത്.
പ്ലാസ്മ ദാനം ചെയ്യുന്നതിനായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും മൂന്നാഴ്ച മുന്‍പ് രോഗമുക്തി നേടുകയും ചെയ്ത വ്യക്തിയെ കുടുംബാംഗങ്ങള്‍ തന്നെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ പ്ലാസ്മ തെറാപ്പി ആരംഭിക്കുകയും നാലാമത്തെ ദിവസം മുതല്‍ ആരോഗ്യ നിലയില്‍ മാറ്റം കണ്ടു തുടങ്ങുകയുമായിരുന്നു. ഏപ്രില്‍ 18 ന് ഇയാളെ വെന്റുലേറ്ററില്‍ നിന്ന് മാറ്റി. തുടർന്ന് നടത്തിയ രണ്ട് പരിശോധനകളിലും ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
Content Highlights: critical covid patient recover through plasma therapy
Published: 21 Apr 2020, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented