കൊല്‍ക്കത്ത: ബി.ജെ.പി.ക്കും ആര്‍.എസ്.എസിനുമെതിരേ രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ എത്രത്തോളം ഒപ്പംനിര്‍ത്താം എന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് വ്യത്യസ്തനിലപാടുകള്‍ ഉയര്‍ന്നത്.

To advertise here,

ബി.ജെ.പി.ക്കുനേരേ പോരാടുന്നതില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് ഒപ്പംചേര്‍ക്കാനാവില്ലെന്ന് കേരളത്തില്‍നിന്നുള്ള ചില പ്രതിനിധികള്‍ വാദിച്ചു. പലപ്പോഴും മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇടതുകക്ഷികളുടെ ഐക്യനിരയിലൂടെ പ്രതിരോധംതീര്‍ക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ഇതിനെ ഖണ്ഡിച്ചു സംസാരിച്ച പശ്ചിമബംഗാളില്‍നിന്നുള്ള ശ്രീദീപ് ഭട്ടാചാര്യയുള്‍പ്പെടെയുള്ള പ്രതിനിധികള്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ മതേതര ജനാധിപത്യകക്ഷികളെയെല്ലാം ഒപ്പംനിര്‍ത്തണമെന്ന് വാദിച്ചു. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ആവിഷ്‌കരിച്ച രീതിയില്‍നിന്ന് വ്യതിചലിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.