ന്യൂഡല്‍ഹി: ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തില്‍ വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍.
കൊറോണ വൈറസിനെതിരെ വാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.
സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.
2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്.
Content Highlights: Covaxin 77.8% Effective, Says Bharat Biotech
Published: 03 Jul 2021, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented