
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷനിലേക്ക് ഇന്ത്യസഖ്യം എം.പിമാർ നടത്തിയ മാർച്ചിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും രാഹുൽ ഗാന്ധിയെ നേതാവായി പുതുക്കി അവതരിപ്പിക്കാനും കോൺഗ്രസും സഖ്യകക്ഷികളും നടത്തുന്ന മറ്റൊരു ശ്രമം മാത്രമാണ് ഇതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.
തുടർച്ചയായി നേരിടുന്ന തിരഞ്ഞെടുപ്പ് തോൽവികളെത്തുടർന്നുള്ള നിരാശയാണ് പ്രതിപക്ഷം പ്രകടമാക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഇപ്പോൾ മുഖ്യപ്രതിപക്ഷം ചോദ്യംചെയ്യുന്ന അതേ സംവിധാനത്തിലൂടെയാണ് കേരളത്തിൽ അവർ അധികാരത്തിലെത്തിയത്. കേരളത്തിലെ വിജയം നിയമവിരുദ്ധമാണോ? കർണാടകത്തിലും ഹിമാചലിലും കോൺഗ്രസ് വിജയിച്ചു. അത് നിയമപ്രകാരമായിരുന്നില്ലേ? പഞ്ചാബിലും ഝാർഖണ്ഡിലുമെല്ലാം നേരത്തേ പ്രതിപക്ഷ സർക്കാരുകൾ അധികാരത്തിലെത്തി. അതൊക്കെ നിയമവിരുദ്ധമാണോ? കൃത്യമായ വോട്ടർപട്ടിക കുറ്റമറ്റ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്ന് എസ്.ഐ.ആർ. പ്രക്രിയയെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
മരിച്ചവരുടെയും ഇന്ത്യൻ പൗരരല്ലാത്തവരുടെയും പേരുകൾ വോട്ടർപട്ടികയിൽ എന്തിന് ഉൾപ്പെടണമെന്നും ചൗഹാൻ ചോദിച്ചു. സുപ്രീംകോടതിയുടെ നോട്ടീസുകളെ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനും രാഷ്ട്രീയലാഭം കൊയ്യാനുമാണ് രാഹുൽഗാന്ധി ശ്രമിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ ബി.ജെ.പി. വക്താവ് സാംപിത് പത്ര കുറ്റപ്പെടുത്തി.
Content Highlights: BJP heavily criticized the opposition INDIA bloc's march to the Election Commission demanding the resignation of the Chief Election Commissioner. Union Minister Shivraj Singh Chouhan alleged the protest is an attempt to spread chaos and rebrand Rahul Gandhi after consecutive election losses. Chouhan questioned the opposition's stance by pointing out that non-BJP governments came to power in Kerala, Karnataka, Himachal Pradesh, Punjab, and Jharkhand through the same system. The Union Minister defended the Summary Integration Revision (SIR) process, emphasizing that accurate voter lists are essential for a fair democracy. BJP spokesperson Sambit Patra accused Rahul Gandhi of misinterpreting Supreme Court notices to create confusion and achieve political gains.
Published: 07 Oct 2026, 02:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented