
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.എം. രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസും സി.പി.ഐ. രാജ്യസഭാനേതാവ് പി. സന്തോഷ് കുമാറും പറഞ്ഞു. അതേസമയം, ഗ്യാനേഷിന്റെ രാജിയെന്ന ആവശ്യത്തിൽ പ്രതിപക്ഷപ്പാർട്ടികൾക്കിടയിൽ ഒരഭിപ്രായവ്യത്യാസവുമില്ലെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
ഈ കള്ളത്തരവും ക്രമക്കേടും അട്ടിമറിയും നടത്തിയ ആളെ കാണേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് ബ്രിട്ടാസ് പറഞ്ഞു. അതിനോട് സി.പി.എമ്മിനും ഇടതുപക്ഷത്തിനും യോജിപ്പില്ല.
'ഞങ്ങളോട് ചോദിക്കാതെയും പറയാതെയുമാണ് മുഖ്യകമ്മിഷണറെ കാണേണ്ട കാര്യം പറയുന്നത്. ഗ്യാനേഷ് കുമാറിനെ കാണാനാണെങ്കിൽ അപ്പോയിന്റ്മെന്റ് ചോദിച്ചാൽ മതി. മാർച്ച് ചെയ്യേണ്ട കാര്യമില്ല. ഞങ്ങൾ മാർച്ചാണ് ആലോചിച്ചത്. ഗ്യാനേഷ് കുമാറിനെ കാണുന്നത് ഈ സമരത്തെ കളങ്കപ്പെടുത്തും. അയാൾ ക്രിമിനൽപുള്ളിയാണ്. അയാളെ കാണാൻ അഭ്യർഥനവെക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നിൽ പ്രതിഷേധിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്'-ബ്രിട്ടാസ് പറഞ്ഞു.
Content Highlights: CPM MP John Brittas and CPI MP P Santhosh Kumar expressed disagreement with Rahul Gandhi's demand to meet CEC Gyanesh Kumar. Brittas stated that meeting Gyanesh Kumar, whom he accused of wrongdoing and irregularities, undermines the protest. Left leaders clarified that their original plan was strictly a protest march in front of the Election Commission. The opposition parties remain united in demanding the resignation of CEC Gyanesh Kumar despite strategy differences. Left parties were not consulted prior to the announcement regarding the meeting with the CEC.
Published: 07 Oct 2026, 02:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented