ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് കോൺഗ്രസ്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വലിയ മുൻതൂക്കമുണ്ട്. 116 നഗരസഭകളിൽ 83 ഇടങ്ങളിൽ കോൺഗ്രസാണ് മുന്നിലുള്ളത്. 23 നഗരസഭകളിൽ ബിആർഎസ് മുന്നേറുമ്പോൾ അഞ്ചിടങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്. അഞ്ചിടങ്ങളിൽ മറ്റുപാർട്ടികളും മുന്നിലാണ്. ഏഴ് കോർപ്പറേഷനുകളിൽ നാലിടങ്ങളിലും കോൺഗ്രസിന് ലീഡുണ്ട്. ഒരിടത്ത് കോൺഗ്രസ് ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

To advertise here,

ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത് എന്നതുകൊണ്ട് ഫല വിവരങ്ങൾ വളരെ വൈകിയാണ് പുറത്ത് വരുന്നത്. ബുധനാഴ്ചയാണ് സംസ്ഥാനത്തെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും 116 മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പ് നടന്നത്. കോത്താഗുഡം, കരീംനഗർ, മെഹബൂബ്‌നഗർ, മംചീരിയൽ, നിസാമാബാദ്, നൽഗൊണ്ട, രാമഗുണ്ടം കോർപ്പറേഷനുകളിലെ 414 വാർഡുകളും 116 മുനിസിപ്പാലിറ്റികളിലെ 2,582 വാർഡുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണത്തിലേറിയ കോൺഗ്രസിന് ആത്മവിശ്വാസം ഉയർത്തുന്ന ഫലമാണ് പുറത്ത് വരുന്നത്.