
ന്യൂഡൽഹി: വിദേശയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പങ്കുവെച്ചിരുന്നു. ഈ ചിത്രം എവിടെനിന്നുള്ളതാണെന്നും കൂടെയുള്ളവർ ആരാണെന്നും ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ചോദ്യം. അറിയാൻ തനിക്ക് ആകാഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രം ചർച്ചകൾക്ക് വഴിതുറന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്നാണ് കോൺഗ്രസ് മറുപടി നൽകിയിരിക്കുന്നത്. ടെക്സസിലെ ലേക് റേ റോബർട്സിൽ വെച്ചാണ് ഈ ഫോട്ടോ എടുത്തതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ-ചാർജ് ആവി ദാണ്ടിയ അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളെ കോൺഗ്രസ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഗിരിരാജ് സിങ്ങിന്റെ ചോദ്യങ്ങളോട് അതിശക്തമായ ഭാഷയിലാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും ഒരുമിച്ച് ഒരു കുടുംബ വിനോദയാത്രയിലായിരുന്നു. സുഹൃത്ത് ആ ഫോട്ടോയിൽ ഇല്ലെന്നും അവർ വ്യക്തമാക്കി. ഗിരിരാജ് സിംഗിനെ 'വിഷയലമ്പടൻ’ എന്ന് വിശേഷിപ്പിച്ച് അവർ വിമർശിക്കുകയും ചെയ്തു. ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ച് കാണുമ്പോൾ മോശം ചിന്തകൾ മാത്രം ഉണ്ടാകുന്ന സ്വഭാവമാണ് ഗിരിരാജ് സിങ്ങിന്റേത്. അദ്ദേഹം സ്വന്തം നിരാശ മറ്റുള്ളവരുടെ മേൽ തീർക്കരുതെന്നും അവർ പറഞ്ഞു.
“രാഹുലിനൊപ്പമുള്ള കുട്ടിയും യുവതിയും ആരാണ്?”; അറിയാൻ ആകാംക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും അതിന്റെ സാമ്പത്തിക സ്രോതസ്സുകളെയും സംബന്ധിച്ച് ബിജെപി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കാറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ചർച്ചകളും ഉയർന്നത്.
Content Highlights: Union Minister Giriraj Singh shared a photo of Rahul Gandhi with a woman and a child during his foreign trip., Congress clarified that the individuals in the photo are Rahul Gandhi's friend's wife and son., The photo was taken at Lake Ray Roberts in Texas, according to Indian Overseas Congress social media in-charge Aatvi Dandia., Congress spokesperson Supriya Shrinate strongly criticized Giriraj Singh's remarks, calling his mindset lecherous.
Published: 11 Aug 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented