
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും ഒപ്പമുള്ളവരുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധി യുവതിയ്ക്കും കുട്ടിയ്ക്കും ഒപ്പം കടലിൽ യാത്ര ചെയ്യുന്ന ചിത്രമാണ് കേന്ദ്ര മന്ത്രി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഒരു കുട്ടിയും യുവതിയും മറ്റൊരാളും കൂടെ ഇരിക്കുന്നുണ്ട്.
'രാഹുൽ ജി... ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്'- എന്നായിരുന്നു ഗിരിരാജ് സിങ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. തൊപ്പിയും കണ്ണടയും ധരിച്ചാണ് രാഹുൽ ഇരിക്കുന്നത്. തൊട്ടടുത്ത് തന്നെ കുട്ടിയും യുവതിയും ഇരിക്കുന്നുണ്ട്. ഇവർക്കഭിമുഖമായി മറ്റൊരാളും ഇരിക്കുന്നുണ്ട്.
ചിത്രവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളേയും വ്യക്തിപരമായ യാത്രകളേയും മുൻ നിർത്തി ബിജെപി നിരന്തരം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി തന്നെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ചും വിവരങ്ങളൊന്നും തന്നെ ഇല്ല.
Content Highlights: Union Minister Giriraj Singh shared a photo of Rahul Gandhi traveling on a boat with a woman and a child., Giriraj Singh questioned the origin, date, and identity of the people accompanying Rahul Gandhi., Neither Rahul Gandhi nor the Congress leadership has issued a response regarding the photo., The BJP has frequently criticized Rahul Gandhi over his personal and foreign trips.
Published: 10 Aug 2026, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented