ബംഗളൂരു: യുഎസ് ടെക് ഭീമന്മാരായ കോഗ്‌നിസന്റ് ഈ വര്‍ഷം ഒരു ലക്ഷത്തോളം പേരെ നിയമിച്ചേക്കും. കമ്പനിയില്‍ നിന്ന് ജീവനക്കാർ ഉയര്‍ന്ന തോതില്‍ കൊഴിഞ്ഞുപോകുന്നതിനേത്തുടര്‍ന്നാണ് തീരുമാനം. ഇതിന് പുറമേ ഈ വര്‍ഷം 30,000 പുതിയ ബിരുദധാരികള്‍ കമ്പനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഗ്‌നിസന്റ് അറിയിച്ചു. 2022-ഓടെ ഇന്ത്യയില്‍ പുതുതായി പഠിച്ചിറങ്ങിയ 45,000 പേർക്ക് ജോലി നല്‍കാന്‍ ലക്ഷ്യംവെക്കുന്നതായും കമ്പനി വ്യക്തമാക്കി.
ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ പശ്ചാത്തലത്തില്‍ ജോലി ക്രമീകരണം, സ്ഥാനക്കയറ്റം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായി കോഗ്‌നിസന്റ് സിഇഒ ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു. 2021 ല്‍ ഏകദേശം 100,000 പേരെ നിയമിക്കാനും 100,000ത്തോളം പേരെ പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജൂനിയര്‍, മിഡ് ലെവല്‍ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Cognizant to Recruit 1 Lakh Employees this Year, 45,000 Freshers from India by 2022
Published: 29 Jul 2021, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented