കൊല്‍ക്കത്ത: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ പാറ്റകള്‍. ശനിയാഴ്ച എഐ 180 വിമാനത്തിലാണ് സംഭവം. 

To advertise here,

പാറ്റകൾ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ രണ്ട് യാത്രക്കാര്‍ ക്രൂ അംഗങ്ങളോട് പരാതിപറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍, യാത്രക്കാര്‍ക്ക് വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കി നല്‍കി.

കൊല്‍ക്കത്തയിലെ സ്റ്റോപ്പ് ഓവറിനിടെ വിമാനം വൃത്തിയാക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം മുംബൈയിലേക്കുള്ള യാത്ര തുടര്‍ന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.