ന്യൂഡൽഹി: കർഷകരെയും വിദ്യാർഥികളെയും യുവാക്കളെയും ഒന്നിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇതിന്റെ ഭാഗമായി പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി സിജെപി വക്താവ് അശുതോഷ് റാങ്ക ചർച്ചകൾ നടത്തി.
നരേന്ദ്ര മോദി സർക്കാരിനെ എല്ലാഭാഗത്തുനിന്നും പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ സഖ്യരൂപീകരണമാണ് ചർച്ചയായതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നരേന്ദ്ര മോദി സർക്കാരിനെ എല്ലാഭാഗത്തുനിന്നും വളയുമെന്ന് പ്രതീക്ഷിക്കുന്നതായി ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തിയ സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.
സി.ജെ.പി വക്താവ് അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കും പുറമെ രാകേഷ് ടിക്കായത്തും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും ഒരേവേദിയിൽ അണിനിരത്തുന്നതിനുള്ള ഭാവി തന്ത്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് സി.ജെ.പി വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിനെതിരെ കൂടുതൽ ശക്തമായ വിശാല മുന്നണി രൂപീകരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് യോഗത്തിന് ശേഷം അശുതോഷ് ടാങ്ക പറഞ്ഞു. നമ്മുടെ കർഷക സഹോദരങ്ങളും രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും ഒരുമിച്ചുനിന്ന് മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ സി.ജെ.പി നടത്തിവന്ന 36 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ദിവസങ്ങൾക്കകമാണ് ഈ നിർണായക കൂടിക്കാഴ്ച. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊപ്പം കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തി തങ്ങളുടെ പ്രതിഷേധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Published: 29 Jul 2026, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented