ബെംഗളൂരു : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. അസുഖം ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു.
ഓക്സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: child which is thought to be have dead not dead
Published: 13 Sept 2025, 04:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented