ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

To advertise here,

'ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം'- പെമ ഖണ്ഡു ട്വീറ്റ് ചെയ്തു. 

Content Highlights: Chief Minister of Arunachal Pradesh, Pema Khandu tests positive for COVID-19