ന്യൂഡൽഹി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MNREGA) പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ജവാഹർലാൽ നെഹ്‌റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും എൻഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"ഇന്ത്യൻജനതയുടെ ഓർമ്മയിൽനിന്ന് മഹാത്മഗാന്ധി മാഞ്ഞുപോകണം. കുട്ടികൾ മഹാത്മഗാന്ധിയെക്കുറിച്ച് അറിയരുത്. ജനങ്ങളുടെ അധരത്തിൽ മഹാത്മഗാന്ധിയുടെ പേര് ഉണ്ടാകരുത്. രാഷ്ട്രത്തിൻ്റെ സ്മരണയിൽ നിന്ന് മഹാത്മഗാന്ധിയെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നു", ചിദംബരം കൂട്ടിച്ചേർത്തു.
ഹിന്ദി-ഇംഗ്ലീഷ് വിഭജനം പേരുമാറ്റത്തിലെ മറ്റൊരു പ്രശ്നമായി മാറിയതിനെക്കുറിച്ചും ചിദംബരം സംസാരിച്ചു. ഓരോ ബില്ലിനും ഹിന്ദിയിലും ഇംഗ്ലീഷിലും പേരുകൾ ഉണ്ടായിരുന്ന പാരമ്പര്യം മറികടന്ന് ഹിന്ദി പേര് മാത്രമുള്ള നിരവധി ബില്ലുകളിൽ ഒന്നാണ് ജി. റാം ജിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഇംഗ്ലീഷിലാണ്, ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളായിരിക്കുമെന്ന് ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഹിന്ദി സംസാരിക്കുകയോ എഴുതുകയോ ചെയ്യാത്ത ആളുകൾ ഏകദേശം 50 മുതൽ 55 ശതമാനം വരെയാണ്, ഈ അടിസ്ഥാന വസ്തുത അവഗണിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ഹിന്ദി അറിയാത്തവർക്ക് ഇംഗ്ലീഷ് ടൈറ്റിൽ വഴി ഒരു ബിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ, ബില്ലിന്റെ പേര് ഇംഗ്ലീഷിൽ അല്ലാത്തതിനാൽ ഇത് അസാധ്യമാകും. ഇത് ഹിന്ദി സംസാരിക്കാത്ത ആളുകൾക്കെതിരായ അവഹേളനമാണെന്നും ചിദംബരം പറഞ്ഞു.
MGNREGAയുടെ പുതിയ പതിപ്പ് വ്യവസ്ഥകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ അതിൻ്റെ അന്തഃസത്തയെയും യഥാർഥ്യ ലക്ഷ്യത്തെയും പൂർണമായും നശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. “2004-2005 ൽ ഞങ്ങൾ ആദ്യം വിഭാവനം ചെയ്തതിനും കഴിഞ്ഞ 20 വർഷമായി വികസിപ്പിച്ചെടുത്തതിനും വിപരീതമാണ് പുതിയ ബിൽ”, അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: P. Chidambaram criticizes the proposed name change of MGNREGA, stating it`s an attempt to erase Mahatma Gandhi from public memory and discriminates against non-Hindi speakers.
Published: 17 Dec 2025, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented