കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിൽ ഏപ്രിൽമാസത്തിൽ നൽകിയത് 14.63 ലക്ഷം തൊഴിൽദിനംമാത്രം. 50 ലക്ഷം തൊഴിൽദിനങ്ങൾ അനുവദിച്ച സ്ഥാനത്താണിത്. അനുവദിച്ച ലേബർ ബജറ്റിന്റെ 29.28 ശതമാനം മാത്രമാണിത്. മുൻവർഷത്തേക്കാൾ ഈവർഷം ഏപ്രിലിൽമാത്രം 43.15 ലക്ഷം തൊഴിൽദിനങ്ങൾ തൊഴിലാളികൾക്ക് നഷ്ടമായി. ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതുമൂലം വരുമാന നഷ്ടമുണ്ടായത്. കഴിഞ്ഞവർഷം ഇതേമാസത്തിൽ 57.78 ലക്ഷം തൊഴിൽദിനങ്ങളാണ് നൽകിയിരുന്നത്.
കേന്ദ്രസർക്കാർ നിർദേശപ്രകാരം മുൻവർഷങ്ങളിലെ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് പ്രാധാന്യം നൽകിയതിനാലാണ് പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാതെപോയത്. തൊഴിലുറപ്പിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ പദ്ധതിയായ വിബി ജി റാം ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ ക്രമീകരണം. വാർഷിക ലേബർ ബജറ്റ് അനുവദിക്കുന്നതിനു പകരം ഏപ്രിൽമാസത്തേക്കുമാത്രമായി 50 ലക്ഷം തൊഴിൽദിനങ്ങൾ അനുവദിക്കുകയാണുണ്ടായത്. ഇതു പൂർത്തിയാക്കാത്തതിനാൽ മേയിൽക്കൂടി തുടരാൻ നിർദേശിച്ചിരിക്കുകയാണ്. തൊഴിൽദിനങ്ങൾ വർധിപ്പിക്കാൻ ഊർജിതശ്രമം നടത്തണമെന്ന് തൊഴിലുറപ്പുപദ്ധതിയുടെ സംസ്ഥാന മിഷൻ ഡയറക്ടർ ഏപ്രിൽ പകുതിയോടെ ഗ്രാമപ്പഞ്ചായത്തുകൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ജില്ലാതലത്തിൽനിന്ന്് മുൻവർഷങ്ങളിലെ പ്രവൃത്തികളുടെ പൂർത്തീകരണത്തിനുള്ള സമ്മർദം കാരണം ഇത് പ്രാവർത്തികമായില്ല.
തൊഴിൽ ആവശ്യപ്പെട്ടുവരുന്ന എല്ലാ തൊഴിലാളികൾക്കും കൃത്യമായി തൊഴിൽ നൽകുന്നതിന് സാധിക്കുന്നില്ലെന്നും പഞ്ചായത്തുകൾ പറയുന്നു. പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാങ്കേതികപ്രശ്നങ്ങളും നിബന്ധനകളുമാണ് തൊഴിൽ സൃഷ്ടിക്കുന്നതിനു തടസ്സമായിരുന്നത്. എന്നാൽ, തൊഴിലുറപ്പുപദ്ധതി സൈറ്റിൽ ഏപ്രിൽ പകുതിയോടെ കേന്ദ്രസർക്കാർ ഇളവ് നൽകിയിരുന്നെങ്കിലും ജില്ലാതലത്തിൽ പഞ്ചായത്തുകൾക്ക് സഹായകമായ നിലപാടുകൾ എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
Content Highlights: MNREGA job generation in Kerala fell to 14.63 lakh days in April 2026 against a 50 lakh target., A significant loss of 43.15 lakh work days compared to April 2025., Central government directives regarding project completion and new scheme implementation hindered progress., Local panchayats cite technical constraints and administrative pressure for the failure to meet labor targets.
Published: 10 May 2026, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented