ചെന്നൈ: ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്പെരുമ്പാക്കത്തെ മനോജ്കുമാറാണ് (26) മരിച്ചത്. ഹോട്ടലിൽനിന്ന് ചിക്കൻ നൂഡിൽസ് കഴിച്ച മനോജ് കഴിഞ്ഞ മൂന്നുദിവസമായി വയറിളക്കത്തെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ശ്വാസംമുട്ടലിനെത്തുടർന്ന് കുഴഞ്ഞുവീണ മനോജിനെ വിഴുപുരം ജില്ലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർനടത്തിയ പരിശോധനയിൽ മനോജ്കുമാർ മരിച്ചതായി ബന്ധുക്കളെ അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റാണ് മരണപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ വിഴുപുരം ടൗൺ പോലീസ് കേസെടുത്തു.
Content Highlights: food poison chicken noodles man dies
Published: 05 Jul 2025, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented