ചെന്നൈ: ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും. 29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക വണ്ടിയുണ്ട്.
വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വണ്ടി (06009) വെള്ളിയാഴ്ച രാവിലെ 9.32-ന് പാലക്കാട്ടും 11.50-ന് കോഴിക്കോട്ടും എത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂരിലെത്തുക. റിസര്‍വേഷന്‍ ബുധനാഴ്ച രാവിലെ തുടങ്ങി.
കണ്ണൂരില്‍നിന്നുള്ള പ്രത്യേക തീവണ്ടി (06125) ഓഗസ്റ്റ് 29-ന് രാത്രി 11.30-ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 11-ന് ബെംഗളൂരുവിലെത്തും. തിരിച്ചുള്ള വണ്ടി (06126) ശനിയാഴ്ച രാത്രി 7.00-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.15-ന് കണ്ണൂരെത്തും.
കൊല്ലം-താംബരം വണ്ടിയുടെ സമയം മാറുന്നു
ചെന്നൈ: കൊല്ലത്തുനിന്ന് താംബരത്തേക്കുള്ള പ്രതിദിന തീവണ്ടിയുടെ(16102) സമയം സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറും. ഉച്ചയ്ക്ക് 12-ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി വൈകീട്ട് നാലിനാണ് പുറപ്പെടുക. അടുത്തദിവസം രാവിലെ 7.30-ന് താംബരത്തെത്തും.
Content Highlights: Special train from Chennai to Kannur on Aug 28, Kannur to Bengaluru on Aug 29 & return on Aug 30
Published: 27 Aug 2025, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented