കൊച്ചി: കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. 'കേരളത്തില്‍ കൊടുക്കുന്ന റേഷനില്‍ മുഴുവന്‍ അരിയും മോദി അരിയാണ്. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല' ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമര്‍ശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ തരുന്നത് കൊണ്ട് നിങ്ങള്‍ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോള്‍ ഇത് വിളിച്ചു പറയാന്‍ ബി.ജെ.പി പ്രവര്‍ത്തകരോട് പറയേണ്ടി വരും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് താന്‍ അഭ്യര്‍ത്ഥക്കുകയാണ്, എല്ലാദിവസവും ഇത് പറഞ്ഞോണ്ടിരിക്കണമെന്നും കുര്യന്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെ സഹകരണത്തോടെ മാത്രമേ നടക്കുന്നുള്ളൂ. ഒരു രംഗത്തും കേരളത്തെ അവഗണിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ഭക്ഷ്യ വസ്തുക്കളുടെ കണക്കുകളും ജോര്‍ജ് കുര്യന്‍ വിശദീകരിച്ചു. 1,18,754 മെട്രിക് ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഒരു മാസം കേന്ദ്രം കേരളത്തിന് നല്‍കുന്നത്. അതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന 69831 മെട്രിക് ടണ്‍ അരിയും 15629 മെട്രിക് ടണ്‍ ഗോതമ്പുമാണ്. ടൈഡ്ഓവര്‍ പ്രകാരം 33294 മെട്രിക് ടണ്‍ അരി അല്ലാതെയും നല്‍കുന്നു. 8.30 രൂപയ്ക്കാണ് ഈ അരി കേന്ദ്ര നല്‍കുന്നത്. അത് കേരളത്തില്‍ 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ സൗജന്യ അരി ലഭിക്കുന്നത്.
ഓണംപോലെയുള്ള അവസരങ്ങള്‍ ആറ് മാസത്തെ അരി അഡ്വാന്‍സായി സംസ്ഥാനത്തിന് എടുത്ത് വിതരണം ചെയ്യാം. കൂടാതെ 22.5 രൂപയ്ക്കും അരി വാങ്ങാം. ഇതെല്ലാം മോദി അരിയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Content Highlights: Union Minister george Kurian states all ration rice in Kerala is provided by the Centre,
Published: 26 Aug 2025, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented