തിരുവനന്തപുരം: ഓണക്കാലത്ത് വിലകുറഞ്ഞ അരി നൽകുന്നതിനെച്ചൊല്ലി രാഷ്ട്രീയ ഓണത്തല്ല്. കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ വിലകുറച്ച് അരി വിതരണം ചെയ്തെന്നും ഇത്തവണ റേഷൻ കടകൾ വഴി ഉയർന്നവിലയ്ക്ക് നൽകുന്നുവെന്നുമാണ് എൽ.ഡി.എഫ്. ആരോപണം. എന്നാൽ, എൽ.ഡി.എഫ്. സർക്കാർ അരിക്കു പകരം കേന്ദ്രത്തോട് ഗോതമ്പ് ആവശ്യപ്പെട്ടതോടെ അരിവിഹിതം കുറഞ്ഞെന്നാണ് ഭക്ഷ്യ വകുപ്പിന്റെ തിരിച്ചടി. മന്ത്രി അനൂപ് ജേക്കബും മുൻമന്ത്രി ജി.ആർ അനിലുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കേന്ദ്രസർക്കാരിൻ്റെ അരിവിഹിതത്തിൽ ജനുവരിമുതൽ 6459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്നിടത്ത് 26.835 മെട്രിക് ടൺ അരിയും 6459 മെട്രിക് ടൺ ഗോതമ്പുമാണ് ഇപ്പോൾ കിട്ടുന്നത്. ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതോടെയാണ് ആനുപാതികമായി അരിവിഹിതത്തിൽ കുറവുണ്ടായത്. കേന്ദ്രവിഹിതം കുറഞ്ഞതനുസരിച്ച് ഈ മാസം 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് സർക്കാരും പറയുന്നു.
കേന്ദ്രവിഹിതത്തിൽനിന്നാണ് ഉത്സവകാലങ്ങളിൽ പ്രത്യേക അരി നൽകിയിരുന്നത്. അവശേഷിച്ച സ്റ്റോക്കിൽനിന്ന് കഴിഞ്ഞ വിഷുവിന് അരി നൽകിയതോടെ ഓണത്തിനുള്ള സ്റ്റോക്ക് പരിമിതമായെന്നാണ് സർക്കാർ വാദം.
‘ഓണക്കാലത്ത് യു.ഡി.എഫ്. സർക്കാർ അരിയുടെ അളവ് കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് വെള്ളക്കാർഡിൽ 10.90 രൂപ നിരക്കിൽ 15 കിലോയും നിലക്കാർഡിന് 10-ഉം പിങ്ക് കാർഡിന് അഞ്ചുകിലോ അരിയും നൽകി. ഇത്തവണ ഇത് ഏഴ്, മൂന്ന് എന്നിങ്ങനെ വെട്ടിക്കുറച്ചു. പിങ്ക് കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകുന്നുമില്ല. ഇപ്പോൾ 26 രൂപയ്ക്കാണ് അരി റേഷൻകട വഴി നൽകുന്നത്’ മുൻ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
‘അരിവിഹിതം കുറച്ചെന്നും വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. നീല കാർഡിന് മൂന്നു കിലോ അരി 10.90 രൂപയ്ക്കും നാലു കിലോ ആട്ട 17 രൂപയ്ക്കും 8.70 രൂപയ്ക്ക് രണ്ടു കി.ലോ ഗോതമ്പും നൽകുന്നുണ്ട്. കൂടാതെ 10 കി. അരി 26 രൂപയ്ക്കും നൽകുന്നു. പിങ്ക് കാർഡിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും മൂന്നുകിലോ അരി 26 രൂപയ്ക്കും ലഭിക്കും. വെള്ള കാർഡിന് ഏഴു കിലോ അരിയും നാലു കിലോ ആട്ടയും രണ്ടു കിലോ ഗോതമ്പും 10 കിലോ അരി 26 രൂപയ്ക്കുമാണ് ഇത്തവണ നൽകുന്നത്. മഞ്ഞ കാർഡിന് കഴിഞ്ഞ ഓണത്തിന് 30 കി. അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യ ഓണക്കിറ്റും നൽകിയതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
Content Highlights: Political clash between LDF and UDF over Onam ration rice price hikes and reduced allocation. Food department clarifies that central allocation of rice decreased due to an increased wheat quota requested by the state. Detailed breakdown of ration card-wise (Yellow, Pink, Blue, White) rice, wheat, and atta prices and quantities provided by ministers.
Published: 15 Aug 2026, 04:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented