ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 'സംവിധാൻ ഹത്യാ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കുംവേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
1975 ജൂൺ 25-നായിരുന്നു ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു.
'യാതൊരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് പേരെയാണ് ജയിലിലാക്കിയത്. മാധ്യമ ശബ്ദങ്ങളെ അടിച്ചമർത്തി. ഏകാധിപത്യമനോഭാവമാണ് ഇന്ദിരാ ഗാന്ധി അന്ന് കാണിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതെയാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കും', അമിത് ഷാ കുറിച്ചു.
Content Highlights: Centre Declares June 25 As Samvidhan Hatya Diwas
Published: 12 Jul 2024, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented