ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ജനുവരി ഒന്ന് മുതലുള്ള പ്രാബല്യമുണ്ടാകും.
പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് ഒക്ടോബറിലാണ്, 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയർത്തിയിരുന്നത്. 2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ വർധനവോടെ ഡിഎ 60 ശതമാനമായി ഉയരും.
8-ാം ശമ്പള കമ്മിഷന് കീഴിൽ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ വ്യാപകമായ ആവശ്യങ്ങൾക്കിടയിലാണ് ഡിഎ വർദ്ധനവിന് സർക്കാർ അംഗീകാരം നൽകിയത്.
Content Highlights: Central cabinet approved a 2% increase in Dearness Allowance (DA)., The hike applies to both government employees and pensioners
Published: 18 Apr 2026, 02:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented