കൊല്‍ക്കത്ത: താമസക്കാരുടെ അനുമതിയില്ലാതെ കെട്ടിടത്തിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. താമസ്ഥലത്ത് ഉടമസ്ഥാവകാശമുണ്ടെങ്കില്‍ അയാൾക്ക് സിസിടിവി പ്രവര്ത്തനരഹിതമാക്കാമെന്ന് ജസ്റ്റിസ് ത്രിതങ്കര്‍ ഘോഷ് പറഞ്ഞു.
തന്റെ സമ്മതമില്ലാതെ മുന്‍ഭര്‍ത്താവ് ഫ്ളാറ്റില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതിനെതിരെ യുവതി നല്കിയ ഹര്‍ജി പരിഗണിക്കവെ തിങ്കളാഴ്ചയാണ് കോടതിയുടെ ഉത്തരവ്. നടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചില്‍ ഫ്ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. ഭർത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്ളാറ്റിലാണ് ഭർത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചത്.
ബര്ട്ടോല്ലയിലുള്ള തങ്ങളുടെ മറ്റൊരു ഫ്ളാറ്റിലും യുവതിയുടെ കിടപ്പുമുറിയുടെ പുറത്തുമാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. യുവതി അറിയാതെ ഭർത്താവ് ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശം അയാളുടെ സഹോദരിക്ക് കൈമാറി വഞ്ചിച്ചെന്നും മാനസികമായും ശാരീരികമായും ഭര്‍ത്താവും വീട്ടുകാരും തന്നെ പീഢിപ്പിച്ചിരുന്നെന്നും യുവതി പറയുന്നു.
സിസിടിവി സ്ഥാപിക്കുന്നതിന് താമസിക്കുന്ന ആളുടെ സമ്മതം ആവശ്യമാണ്. യുവതിക്ക് ഫ്ളാറ്റിന്മേല്‍ ഉടമസ്ഥാവകാശമുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ പറയുന്നത്. സ്വകാര്യതയ്ക്കുമേൽ കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു.
Content Highlights: CCTV cameras instalment needs residents consent
Published: 29 Nov 2024, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented