ബെംഗളൂരു: കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) നിർദേശപ്രകാരം കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് വെള്ളം നൽകാൻ കർണാടകയ്ക്ക് സാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നദിയിൽ മതിയായ വെള്ളമില്ലാത്തതിനാലാണ് തമിഴ്‌നാടിന് വെള്ളം നൽകാൻ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം 2,600 ക്യൂസെക്‌സ് തോതിൽ വെള്ളം നവംബർ ഒന്നുമുതൽ 15 ദിവസത്തേക്ക് കാവേരിയിൽ നിന്ന് തമിഴ്‌നാടിന് നൽകാൻ സി.ഡബ്ല്യു.ആർ.സി കർണാടകയോട് തിങ്കളാഴ്ച നിർദേശിച്ചിരുന്നു.
'കൃഷ്ണരാജ സാഗർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തമിഴ്‌നാടിനായി വെള്ളം നൽകാനുള്ള ശേഷി ഇപ്പോൾ ഞങ്ങൾക്കില്ല. നിലവിൽ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നിന്നും കബനി അണക്കെട്ടിൽ നിന്നും 815 ക്യൂസെക്‌സ് വെള്ളം സ്വാഭാവികമായി തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നുണ്ട്', ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ശിവകുമാർ പറഞ്ഞു.
കാവേരി നദീതടത്തിൽ ഏകദേശം 51 ടി.എം.സി. വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് കുടിവെള്ള പദ്ധതികൾക്ക് ആവശ്യമാണ്. തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിപ്പിക്കാൻ വലിയ തോതിൽ മഴ പെയ്യണമെന്ന് നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 16 മുതൽ 31 വരെ പ്രതിദിനം 3,000 ക്യൂസെക്‌സ് വെള്ളം കാവേരിയിൽ നിന്ന് തമിഴ്‌നാടിന് നൽകാൻ ഈ മാസം ആദ്യം സി.ഡബ്ല്യു.ആർ.സി കർണാടകയോട് നിർദ്ദേശിച്ചിരുന്നു. അതിന് മുൻപ് ഒക്ടോബർ ഒന്ന് മുതൽ 15 വരെയും 3,000 ക്യൂസെക്‌സ് വെള്ളം നൽകാനും സി.ഡബ്ല്യു.ആർ.സി നിർദ്ദേശിച്ചിരുന്നു.
Content Highlights: Cauvery water issue dk shivakumar statement
Published: 31 Oct 2023, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented