
അമൃത്‌സര്‍: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കാണികളായെത്താം. ചടങ്ങ് ഇന്ന് പുനരാരംഭിക്കുമെങ്കിലും മാധ്യമങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കാണാനാകുമെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.
പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസ്സൈന്‍വാല, സഡ്കി എന്നീ മൂന്ന് സംയുക്ത ചെക്ക് പോസ്റ്റുകളിലും റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ചടങ്ങുകളില്‍നിന്ന് ജനപങ്കാളിത്തം ഒഴിവാക്കിയത്.
ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവുപോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം ഉടലെടുത്തശേഷം തീരുമാനിച്ചപ്രകാരം ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തിരക്ഷാസേനയായ റേഞ്ചേഴ്സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തികവാടം തുറക്കുകയുമില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച മേയ് ഏഴുമുതല്‍ പതാക താഴ്ത്തുന്ന ഈ ചടങ്ങ് ബിഎസ്എഫ് മുടക്കിയിരുന്നില്ല. എങ്കിലും സുരക്ഷ കണക്കിലെടുത്ത് എട്ടുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: Public viewing of the India-Pakistan border Beating Retreat ceremony
Published: 20 May 2025, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented