
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് മൂന്ന് മോഷ്ടാക്കളെ ഒരു സ്ത്രീ ഒറ്റക്ക് നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മോഷണശ്രമം പരാജയപ്പെടുത്താന്‍ സ്ത്രീ തന്റെ സര്വ്വശക്തിയുപയോഗിച്ച് പ്രതിരോധിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. ''ഒരു വീട്ടില്‍ മൂന്ന് പുരുഷന്മാര് അതിക്രമിച്ചു കയറി, പക്ഷേ ധീരയായ ഒരു സ്ത്രീ ധൈര്യം കാണിച്ചു'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പ്രത്യക്ഷപ്പെട്ടത്.
മുഖംമറച്ചെത്തിയ മൂന്ന് കള്ളന്മാരാണ് മതില് ചാടിക്കടന്ന് വീട്ടിലേക്ക് എത്തിയത്.അവര്‍ പ്രധാന വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉടന്‍ പ്രതികരിച്ച യുവതി അവരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. അലറിവിളിച്ചുകൊണ്ട് അവര്‍ വാതില്‍ അകത്തുനിന്ന് ശക്തമായി തള്ളിപ്പിടിക്കുന്നതും കൊളുത്ത് ഇടുന്നതും ദൃശ്യത്തില്‍ കാണാം. പിന്നീട് സമീപത്തെ സോഫ വാതിലിനോട് ചേര്‍ത്തുവെച്ച് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വീഡിയോയില്‍ യുവതിക്കൊപ്പം ഒരു കുട്ടിയെയും കാണാം. സഹായത്തിനായി ആരെയോ വിളിക്കുന്നതും നിലവിളിക്കുന്നതും വീഡിയോയില്‍ ഉടനീളം കേള്‍ക്കാം.
വീട്ടമ്മയുടെ അതിശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് കള്ളന്മാര് മടങ്ങുകയായിരുന്നു. വീട്ടിലേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ മുഖം തുണികൊണ്ട് മറച്ച മോഷ്ടാക്കള്‍ ഗേറ്റ് കടന്ന് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നത്. കള്ളന്മാരെ പ്രതിരോധിച്ച അവരുടെ മന:സാന്നിധ്യത്തെ നിരവധി പേരാണ് പ്രശംസിച്ചത്.
Content Highlights: Brave woman in Amritsar,fends off three burglars attempting to break into her home
Published: 02 Oct 2024, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented