സുൽത്താൻബത്തേരി: വിലപിടിപ്പേറിയ വസ്തുക്കളൊന്നും ഈ കള്ളനുവേണ്ട. കോഴിയോ കൊട്ടടയ്ക്കയോ പണി ആയുധങ്ങളോ തുണിത്തരങ്ങളോ ഒക്കെയാണ് മോഷ്ടിക്കുന്നത്. വ്യത്യസ്തനായ കള്ളനെന്ന് തോന്നാമെങ്കിലും ചീരാലിനടുത്ത കൊഴുവണയുടെ ഉറക്കം കെടുത്തുകയാണ് മാസങ്ങളായി ഈ കള്ളൻ. അഞ്ചുമാസത്തോളമായി പ്രയാസത്തിലായിരിക്കുകയാണ് നാട്ടുകാർ. പരാതികൾ പോലീസിന് നൽകിയെങ്കിലും കള്ളൻ പിടിയിലായില്ല.
പോലീസും പ്രദേശത്ത് പലതവണ അന്വേഷണം നടത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടും രക്ഷയില്ല. വീടുകളിൽ വളർത്തുന്ന കോഴികൾ, വാക്കത്തി പോലുള്ള പണി ആയുധങ്ങൾ, കാപ്പി, മഞ്ഞൾ, കൊട്ടടയ്ക്ക, സ്ത്രീകളുപയോഗിക്കുന്ന വസ്ത്രങ്ങൾ തുടങ്ങിയവയാണ് പല വീടുകളിൽ നിന്നായി കളവുപോയിരിക്കുന്നത്. ആൾ ത്താമസമില്ലാത്ത വീടുകളിൽ കയറി ഭക്ഷണം പാകംചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. രണ്ടുമാസം മുൻപ് ഒരു തോട്ടത്തിൽ വെച്ച് കാപ്പിക്കുരു പകർത്തുന്നത് മറ്റൊരാൾ കാണുകയും വിളിച്ചപ്പോൾ അത് ഉപേക്ഷിച്ചുപോവുകയുമായിരുന്നു. ആളില്ലാത്ത വീട്ടിൽ പുലർച്ചെ മൂന്നോടെ ആളെക്കണ്ട് നാട്ടുകാർ വളഞ്ഞപ്പോഴേക്കും കടന്നുകളയുകയായിരുന്നു. അന്ന് അവിടെ നിന്ന് മഞ്ഞൾ, കൊട്ടടയ്ക്ക, വാക്കത്തി, തുണികൾ, പാത്രങ്ങൾ തുടങ്ങിയവ മോഷണം പോയതായും നാട്ടുകാർ പറയുന്നു. പിന്നീടൊരിക്കൽ ഒരു വീട്ടിലെ ആൾ ആശുപത്രിയിലായ സമയത്ത് നാലുകിലോയോളം തൂക്കമുള്ള കോഴിയെയും മോഷ്ടിച്ചു. പലയിടങ്ങളിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ നാട്ടുകാർ കണ്ടിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല.
Content Highlights: A series of bizarre thefts has been terrorizing Kozhuvana near Cheeral for five months., Stolen items include chickens, work tools, areca nuts, coffee, turmeric, and women's clothing., The thief even cooks food in vacant houses and remains uncaught despite police investigations., Locals have spotted the suspect multiple times, but he managed to escape.
Published: 23 Oct 2026, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented