ന്യൂഡല്‍ഹി: സിപിഎം നേതാക്കളുടെ അധോലോക ഇടപാടുകളുടെ വിവരങ്ങളാണ് വ്യവസായിയുടെ കത്തിലൂടെ പുറത്തുവരുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. 'അസംബന്ധം' എന്നുപറഞ്ഞ് എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാനാകില്ല. ഇങ്ങനെയൊരു കത്ത് ഇല്ലെന്ന് സിപിഎം സെക്രട്ടറി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര പണമിടപാടുകള്‍ നടന്നു എന്ന ആരോപണത്തില്‍നിന്ന് ഒളിച്ചോടാനാവില്ല. മറയ്ക്കാനൊന്നുമില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും മുരളീധരന്‍ ആരാഞ്ഞു.
മന്ത്രിമാര്‍ക്കും മുന്‍മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത വെളിപ്പെടുത്തേണ്ടത് ജനാധിപത്യമര്യാദയാണെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കണക്കുകളിലടക്കം ക്രമക്കേട് കാട്ടി എന്നാണ് മനസിലാകുന്നത്. മകനെ സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറി, കൊള്ളമുതല്‍ പങ്കുവയ്ക്കുകയാണ്. പ്രതികരിക്കാതിരുന്നാല്‍ വിവാദം താനെ കെട്ടടങ്ങുമെന്ന് സിപിഎം കരുതേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
Content Highlights: bjp leader v muraleedharan on cpm letter controversy criticises mv govindan
Published: 18 Aug 2025, 06:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented