മുംബൈ: മഹാരാഷ്ട്രയില്‍ ജനിച്ച പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് മറാത്തി പേരുകള്‍ നല്‍കണമെന്നാവശ്യവുമായി ബിജെപി. ജനനം കൊണ്ട് 'മഹാരാഷ്ട്ര സ്വദേശി'കളായതിനാല്‍ മറാത്തി പേരുകള്‍ നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. മുംബൈയിലെ മൃഗശാലയിലാണ് മുട്ടവിരിഞ്ഞ് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായത്. 

To advertise here,

വിദേശത്ത് നിന്ന് വീര്‍മാത ജീജാഭായി ഭോസാലെ ബൊട്ടാണിക്കല്‍ ഉദ്യാനിലേക്ക് പെന്‍ഗ്വിനുകളെ കൊണ്ടുവന്നപ്പോള്‍ അവയുടെ പേര് ഇംഗ്ലീഷിലാകട്ടെയെന്ന നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും എന്നാല്‍ മഹാരാഷ്ട്രാമണ്ണില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മറാത്തി പേര് തന്നെ നല്‍കണമെന്നും ബിജെപി നേതാവ് നിതിന്‍ ബാങ്കര്‍ പറഞ്ഞു. 

ഇക്കാര്യം ആവശ്യപ്പെട്ട് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന് കത്തെഴുതിയതായും എന്നാല്‍ തങ്ങളുടെ ആവശ്യം അവഗണിച്ചതായും നിതിന്‍ ബാങ്കര്‍ അവകാശപ്പെട്ടു. മറാത്തി ഭാഷയ്ക്ക് ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച സ്ഥിതിയ്ക്ക് കുറച്ച് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് മറാത്തി പേര് നല്‍കുന്നതുകൊണ്ട് എന്ത് പ്രശ്‌നമാണുള്ളതെന്നും ബിജെപി നേതാവ് ചോദിച്ചു.