ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവില്‍ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ചതിനെതിരായ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അന്വേഷി പ്രസിഡന്റ് അജിത സുപ്രീം കോടതിയെ സമീപിച്ചു. മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ മോചനം തടയുന്നതിന് വ്യക്തമായ നയം ഇല്ലാത്തത് കാരണമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ജയില്‍ മോചനം സാധ്യമായത് എന്ന് കക്ഷിചേരല്‍ അപേക്ഷയില്‍ അജിത ആരോപിച്ചിട്ടുണ്ട്.

To advertise here,

കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനത്തിന് എതിരെ സിപിഎം നേതാവ് സുഭാഷിണി അലി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അജിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ തന്റെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. മതേതര്വതവും, വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യന്‍ നിയമവ്യവസ്ഥ വഹിക്കുന്ന പങ്ക് ലോക വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും അപേക്ഷയില്‍ അജിത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് അജിതയുടെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.