
ഭുവനേശ്വര്‍: രാജ്യം കോവിഡ്19 മൂന്നാംതരംഗത്തിന്റെ ഭീഷണി നേരിടുന്നതിനിടെ, 100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമായി മാറിയിരിക്കുകയാണ് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍.
ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 'ഒരു നിശ്ചിത സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. 18 വയസ്സിനുമുകളിലുള്ള ഒന്‍പതുലക്ഷം പേര്‍ ബി.എം.സി.യില്‍ ഉണ്ട്. അതില്‍ 31,000 ആരോഗ്യപ്രവര്‍ത്തകരും 33,000 മുന്‍നിര പോരാളികളും ഉള്‍പ്പെടും. 18 വയസ്സിനും 44 വയസ്സിനുമിടയില്‍ പ്രായമുള്ള 5,17000 പേരും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 3,25,000 പേരും ഇവിടെയുണ്ട്. ജൂലായ് 31-നുള്ളില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു.' -ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍ഷുമാന്‍ പറഞ്ഞു.
'ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം നഗരത്തിലുള്ള 18,16000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വിവിധ കാരണങ്ങളാല്‍ വളരെക്കുറച്ചാളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഇത് കൂടാതെ, മറ്റുസ്ഥലങ്ങളില്‍നിന്ന് ഭുവനേശ്വറില്‍ ജോലിക്കായി എത്തിയവര്‍ക്കും കോവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി.
ഗര്‍ഭിണികളും തങ്ങളുടെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ബി.എം.സി.യിലുള്ളത്. ഇതില്‍ 30 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടും. വാക്‌സിനേഷന്‍ ലക്ഷ്യം കണ്ടതുപോലെ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ നഗരവാസികള്‍ക്കും നന്ദി പറയുന്നു'- അന്‍ഷുമാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: bhubaneswar becomes first indian city to achieve 100 percent covid 19 vaccination
Published: 02 Aug 2021, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented