
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈറ്റ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരാള്‍ കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോയതായി കണ്ടെത്തിയിരുന്നു.
സ്ഫോടനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്. എന്‍.ഐ.എ. സംഘവും ബോംബ് സ്ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനം നടന്ന രാമേശ്വരം കഫേ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ എല്ലാവരും അപകടനില തരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: Case registered under UAPA in Bengaluru Rameswaram cafe blast
Published: 02 Mar 2024, 01:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented