ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപംകൊണ്ട വിശാല പ്രതിപക്ഷ ഐക്യം കളത്തിലിറങ്ങുക പുതിയ പേരില്‍. നിലവില്‍ യു.പി.എ. എന്ന പേരിലാണ് പ്രതിപക്ഷ മുന്നണി അറിയപ്പെടുന്നത്. ഈ പേരാണ് മാറ്റാനൊരുങ്ങുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരുവില്‍ ഇന്ന് ( തിങ്കളാഴ്ച ) ആരംഭിക്കുന്ന യോഗത്തില്‍ 24 ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികള്‍ ഒത്തുചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി. തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക. രണ്ടുദിവസമാണ് യോഗം.
ചൊവ്വാഴ്ചത്തെ യോഗത്തില്‍ സഖ്യത്തിന്റെ പുതിയ പേര് തീരുമാനിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2004 മുതല്‍ 2014 വരെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു.പി.എയുടെ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയായിരുന്നു.
പുതിയ പ്രതിപക്ഷ ഐക്യത്തിന് പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും ഇതിന്റെ കരട് രൂപത്തെ കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റ് പങ്കുവെക്കലിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പൊതു മിനിമം പരിപാടിയുടെ കരട് രൂപം തയ്യാറാക്കാന്‍ ഒരു ഉപസമിതി രൂപവത്കരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് കൂടാതെ റാലികള്‍, കണ്‍വെന്‍ഷനുകള്‍, പ്രതിഷേധങ്ങള്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഉപ സമിതി രൂപവത്കരിക്കും.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം, തിരഞ്ഞെടുപ്പ് കമ്മിഷനോട് പരിഷ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കിയേക്കും.
ഇത് രണ്ടാംതവണയാണ് പ്രതിപക്ഷ ഐക്യ സമ്മേളനം നടക്കുന്നത്. ആദ്യത്തേത് ജൂണ്‍ 23-ന് ബിഹാറിലെ പട്നയിലായിരുന്നു നടന്നത്. അന്ന് 15 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
Content Highlights: bengaluru opposition meeting upa name likely to be changed
Published: 17 Jul 2023, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented