ന്യൂഡല്‍ഹി:   ഫെയ്‌സ്ബുക്ക് ഉപയോഗം നിരോധിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്ക് നിര്‍ദേശം ബാധകമാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഫെയ്‌സ്ബുക്കിന് നിരോധനമേര്‍പ്പെടുത്തിയത്. 

To advertise here,

നിലവില്‍ സേവനത്തിലുള്ള സൈനികരുമായി നിരന്തരം ബന്ധപ്പെടുന്നതിനാല്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും നിരോധനം ബാധകമാണ്. 

രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം, പബ്ജി, ടിന്‍ഡര്‍, ട്രൂകോളര്‍ തുടങ്ങി 89 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ കരസേന സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15നുള്ളില്‍ ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് ഉത്തരവ് എല്ലാ സൈനികവിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. 

സുരക്ഷാവിഷയം മുന്‍നിര്‍ത്തി ഇന്ത്യന്‍ നാവികസേന ഫെബ്രുവരിയില്‍ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെ 85 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കി പാക് ചാരസംഘടന വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നാലെയായിരുന്നു വിദേശ ആപ്പുകള്‍ക്ക് നാവികസേന നിരോധനമേര്‍പ്പെടുത്തിയത്. 

Content Highlights: Ban Facebook for personnel and ex-servicemen: MHA to paramilitary forces