അയോധ്യ: അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അംഗീകരിക്കുകയായിരുന്നു. രാംപഥിലാണ് രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
നഗരത്തിന്റെ യഥാര്‍ഥ ആത്മീയ ഭാവം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ബിജെപിയില്‍നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്‍പ്പറേറ്റര്‍.
അയോധ്യയിലെ സരയു തീരത്തുനിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ചു കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. നിരോധനം നടപ്പിലായതോടെ ഇവയ്ക്ക് പൂട്ടുവീഴും.
Content Highlights: Ayodhya municipality bans sale of meat and alcohol within 14km of Ram Path
Published: 02 May 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented