ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദ ​സംഘടനയായ ഉൾഫയുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്ര, അസം സർക്കാരുകൾ. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, അസമിന്റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നിലവിൽ കരാറിൽ ഇരുവിഭാ​ഗവും ഒപ്പുവച്ചിരിക്കുന്നത്. 

To advertise here,

ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കേന്ദ്രം പരി​ഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര പ്രദേശത്ത് സമാധാനം ഉറപ്പാക്കുമെന്ന അവരുടെ വിശ്വാസത്തെ മാനിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പ് നൽകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുലർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്തുത്യർഹമായ സേവനം കാഴ്ചവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസമിൽ നിന്നും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും പല പ്രദേശങ്ങളിൽ നിന്നും അഫ്സ്പ നിയമം നീക്കം ചെയ്തത് പ്രദേശങ്ങളിൽ കലാപകരമായ നീക്കങ്ങൾ അവസാനിച്ചതിന്റെ തെളിവാണെന്ന് ഷാ പറഞ്ഞു. ഉൾഫയുമായുള്ള സമാധാന കരാർ മേഖലയിലെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അഭിപ്രായപ്പെട്ടു. 

1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉൾഫ. സമാനമായി, 2011-ലും ഇവർ കേന്ദ്രവും അസം സംസ്ഥാനവുമായി ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു.