ഗുവാഹാട്ടി: മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടണമെന്നാഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യക കാഷ്വൽ ലീവ് അനുവദിക്കാൻ അസം സർക്കാർ. മാതാപിതാക്കൾക്കൊപ്പമോ ഭാര്യ/ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമോ സമയം ചെലവിടാനാണിത്. ഇതനുസരിച്ച് ജീവനക്കാർക്ക് നവംബർ ആറ്, എട്ട് തീയതികളിൽ കാഷ്വൽ ലീവെടുക്കാം.

To advertise here,

‘‘പ്രായമായ മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാനും അവരെ ആദരിക്കാനും പരിചരിക്കാനും മാത്രമാവണം ഈ പ്രത്യേക അവധി ഉപയോഗിക്കേണ്ടത്‌. വ്യക്തിപരമായ നേരമ്പോക്കിന് ഉപയോഗിക്കരുത്.’’ -മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ ഓഫീസ് അറിയിച്ചു.

നവംബർ ഏഴിന് ഛാഠ് പൂജ, ഒമ്പതിന് രണ്ടാം ശനിയാഴ്ച, 10-ന് ഞായറാഴ്ച എന്നിവയ്ക്ക് അവധി വരുന്നതിനാലാണ് ആറ്, എട്ട് തീയതികൾ അവധിക്കായി പരിഗണിച്ചത്.