
ദിസ്പുർ: വീണ്ടും വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ ഹിന്ദു ദമ്പതികൾ ഒരു കുട്ടിയിൽ നിർത്തരുതെന്നും 2-3 കുട്ടികൾക്ക് ജന്മം നൽകണമെന്നുമാണ് ഇത്തവണ ഹിമാന്ത ബിശ്വ ശർമ പറഞ്ഞിരിക്കുന്നത്. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവന. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഹിമാന്ത ബിശ്വ ശർമ ഇക്കാര്യം പറഞ്ഞത്.
''മത ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ, പ്രസവ അനുപാതം കൂടുതലാണ്. ഹിന്ദുക്കളിൽ, പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതുകൊണ്ടാണ് ഒരു കുട്ടിയിൽ നിർത്താതെ കുറഞ്ഞത് രണ്ട് കുട്ടികളെ എങ്കിലും ജനിപ്പിക്കാൻ ഞങ്ങൾ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നത്. സാധിക്കുന്നവർക്ക് മൂന്ന് കുട്ടികൾവരെയാകാം.'' - അദ്ദേഹം പറഞ്ഞു.
അതേസമയം എഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്ന് മുസ്ലിം ജനതയോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''മുസ്ലിം ജനത ഏഴ് മുതൽ എട്ട് വരെ കുട്ടികൾക്ക് ജന്മം നൽകരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു, അതേസമയം ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ, ഹിന്ദുക്കളുടെ വീട് നോക്കാൻ ആരുമുണ്ടാകില്ല.'' - അദ്ദേഹം പറഞ്ഞു.
നേരത്തെ അസമിലെ ജനസംഖ്യാ പ്രവണതകളെക്കുറിച്ചുള്ള ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2027-ലെ സെൻസസിൽ ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. താൻ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനിലൂടെ (എഎഎസ്യു) രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോൾ അവരുടെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011-ലെ സെൻസസിൽ ഇത് 31 ശതമാനമായി ഉയർന്നതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചിരുന്നു.
ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിന് മുകളിലാകും. അസമീസ് ജനതയുടെ ഭാവി തലമുറ അവരുടെ ജനസംഖ്യ 35 ശതമാനത്തിൽ താഴെയാകുന്നത് കാണുന്ന ദിവസങ്ങൾ വിദൂരമല്ല എന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ''വടക്കുകിഴക്കൻ ഇന്ത്യയെ വിച്ഛേദിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേർക്കണമെന്ന് അവർ (ബംഗ്ലാദേശ്) പലപ്പോഴും പറയാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യ പിടിച്ചെടുക്കാൻ അവർക്ക് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. അവരുടെ ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ അത് സ്വാഭാവികമായി അവരുടെ കൈകളിലെത്തും.'' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Content Highlights: Assam Chief Minister Himanta Biswa Sarma urged Hindu couples to have 2-3 children, citing declining birth rates and comparing them to minority populations. Read the controversy.
Published: 31 Dec 2025, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented