ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എഎപി നേതാക്കളും മന്ത്രിമാരുമായ രണ്ട് ആളുകളുടെ പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മന്ത്രിമാരായ അതിഷിക്കും സൗരഭ് ഭരദ്വാജിനും കേസില്‍ ബന്ധമുള്ളതായിട്ടാണ് കെജ്‌രിവാള്‍ പറഞ്ഞതെന്നാണ് ഇ.ഡി.കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

To advertise here,

വിജയ് നായര്‍ തന്റെ പക്കലല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിഷിയുമായും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിജയ് നായരുമായി തനിക്കുള്ള ബന്ധം പരിമിതമാണെന്നും കെജ്‌രിവാള്‍ പറഞ്ഞതായി ഇ.ഡി.വ്യക്തമാക്കുന്നു.

മലയാളിയായ വിജയ് നായര്‍ എഎപി കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജായിരുന്നു. ഈവന്റ് മാനേജ്‌മെന്റ് കമ്പനി സി.ഇ.ഒ കൂടിയായ അദ്ദേഹത്തെ മദ്യനയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

100 കോടിയുടെ അഴിമതിക്കേസില്‍ വിജയ് നായര്‍ 'സൗത്ത് ഗ്രൗപ്പിന്റെ' ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപ്പത്രത്തില്‍ പറയുന്നത്.